SignIn
Kerala Kaumudi Online
Saturday, 24 October 2026 5.52 AM IST

ട്രാൻസ് ഫോർമറുകൾ സ്ഥാപിച്ചു

dd

പത്തനംതിട്ട : നഗരത്തിൽ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് പുതുതായി സ്ഥാപിച്ച മൂന്ന് ട്രാൻസ്ഫോർമറുകളുടെ സ്വിച്ച് ഓൺ കർമ്മം മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. പുതുതായി നിർമ്മിക്കുന്ന ടൗൺ സ്ക്വയർ, പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നഗരസഭ നൽകിയ സ്ഥലത്താണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ളത്. വിദ്യാഭ്യാസ -കല -കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷമീർ എസ്. അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനില അനിൽ, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലർമാരായ ആർ സാബു, അഡ്വ.എ സുരേഷ് കുമാർ, ശോഭ കെ മാത്യു, ഷൈലജ എസ്, എം സി ഷെരീഫ്, ആനി സജി, നീനു മോഹൻ, കെ.എസ്.ഇ.ബി.എൽ പത്തനംതിട്ട ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഓമനക്കുട്ടൻ, സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ബി ജി എൻ, ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ അൻഷാദ് മുഹമ്മദ്.എം, മുൻസിപ്പൽ എൻജിനീയർ സുധീർരാജ് ജെ.എസ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL