SignIn
Kerala Kaumudi Online
Friday, 23 October 2026 12.26 AM IST

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഹരിത ചട്ടം പാലിച്ച്

s

കോഴഞ്ചേരി : ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് മുന്നോടിയായി അയിരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അവലോകനയോഗം നടത്തി. ഹരിത ചട്ടം പാലിച്ച് പരിഷത്ത് സംഘടിപ്പിക്കും. അനധികൃത കച്ചവട സ്ഥാപനങ്ങളെ നിയന്ത്രിക്കും. ഹിന്ദുമത കൺവെൻഷൻ നടക്കുന്ന ദിവസങ്ങൾക്ക് രണ്ടു ദിവസം മുമ്പുമുതൽ താത്കാലിക ശുചീകരണ തൊഴിലാളികളെ നിയോഗിച്ച് സമ്മേളന നഗരിയും പരിസരവും ശുചീകരിക്കും. കച്ചവട സ്ഥാപനങ്ങൾക്ക് ലൈസൻസും ജീവനക്കാർക്ക് ഹെൽത്ത്കാർഡും നിർബന്ധമാക്കും. മാലിന്യം വലിച്ചെറിയിരുന്നവരിൽ നിന്ന് സ്‌പോട്ട് ഫൈൻ ഈടാക്കുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുവാനും തീരുമാനമായി. ഹരിതകർമ്മസേനയുടെയും ശുചീകരണ തൊഴിലാളികളുടെയും സേവനം ഉറപ്പാക്കി ആരോഗ്യ ജീവനക്കാരുടെ മേൽനോട്ടത്തിൽ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഏകോപനം സാദ്ധ്യമാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ അദ്ധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനുരാധ ശ്രീജിത്ത് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി എസ് സജീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രദീപ് അയിരൂർ ,സോമശേഖരൻ നായർ, മലീനീകരണ നിയന്ത്രണ ബോർഡ് ശുചിത്വ മിഷൻ പ്രതിനിധികൾ, ഹിന്ദുമത പരിഷത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL