
റാന്നി : റേഷൻ കടകൾ വഴി ആവശ്യസാധനങ്ങൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് റാന്നി - പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ കോൺഗ്രസ് റാന്നി ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്തു. . മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. റൂബി കോശി, അന്നമ്മ തോമസ്, ബിനോജ് ചിറയ്ക്കൽ, ഉഷ തോമസ്, സുനിൽകുമാർ യമുന, ജോസഫ് കാക്കാനംപള്ളിൽ, ഷേർളി ജോർജ്, എം. ജി. ശ്രീകുമാർ, ഷിബു പറങ്കിത്തോട്ടത്തിൽ, ജെറിൻ പ്ലാചേരിൽ, കെ. എൻ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |