SignIn
Kerala Kaumudi Online
Saturday, 24 October 2026 1.50 PM IST

കുളനടയിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്

30-mc-road-acci

പന്തളം : എം.സി റോഡിൽ കുളനടയിൽ നിയന്ത്രണം വിട്ട ലോറി മിനി ടെമ്പോയിലും ടെമ്പോയ്ക്ക് പിന്നാലെ ഉണ്ടായിരുന്ന രണ്ട് കാറിലും ഇടിച്ച് മൂന്നുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ 7 ന് കുളനട ഇന്ത്യൻ ഓയിൽ പമ്പിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് ചരക്കുമായി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി ചെങ്ങന്നൂർ ഭാഗത്തുനിന്ന് പന്തളത്തേക്ക് വരികയായിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നിയന്ത്രണംവിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചശേഷം സമി പമുള്ള കടയിലേക്ക് ഇടിച്ചുകയറി. എതിർ ദിശയിൽ നിന്നുവന്ന ടാറ്റ പഞ്ച് മിനി ടെമ്പോയിൽ ഇടിച്ചുകയറി ടെമ്പോ പിന്നിലേക്ക് പോയി പിന്നിലുണ്ടായിരുന്ന രണ്ട് കാറിലും ഇടിക്കുകയായിരുന്നു .കാറിലുണ്ടായിരുന്ന വെറ്ററിനറി സർജൻ കോട്ടയം കടയനക്കാട് ശ്രീലക്ഷ്മി ഭവനിൽഅനുദേവ് (50) നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാഷണൽ പെർമിറ്റ് ലോറിയിലെ ഡ്രൈവർ അബ്ബാസ് (59) , കാർ ഡ്രൈവർ സുരേഷ് ( 53) എന്നിവർക്ക് നിസാര പരിക്കേറ്റു.ഇവരെ അടുർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിട്ടയച്ചു .ചരക്ക് ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.ടാറ്റ പഞ്ച് വാഹനത്തിന്റെ ഡ്രൈവറായ ആൽബിൻ ബിജു പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടത്തെ തുടർന്ന് എം.സി റോഡിൽ ഡീസൽ പരന്നൊഴുകി ഗതാഗതം തടസ്സപ്പെട്ടു. എം സി റോഡിൽ നിരന്തരം അപകടമുണ്ടാകുന്ന വളവിലാണ് ഇന്നലെയും അപകടം ഉണ്ടായത്. നടപ്പാതയിലെ സംരക്ഷണവേലി ഇടിച്ച് സമീപത്തെ കടയിലേക്ക് വാഹനം ഇടിച്ചു കയറിയെങ്കിലുംഇവിടെ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. അപകട സ്ഥലത്തെത്തിയ അടൂരിൽ നിന്നുമുള്ള അഗ്‌നി രക്ഷാസേന റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പന്തളം പൊലീസും സ്ഥലത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL