
പത്തനംതിട്ട : കെട്ടിടങ്ങൾ തകരുന്ന സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനം സംബന്ധിച്ച മോക്ഡ്രിൽ കളക്ടറേറ്റിൽ സംഘടിപ്പിച്ചു. ചെന്നൈ ആർക്കോണം ഫോർത്ത് ബറ്റാലിയനാണ് പങ്കെടുത്തത്. കെട്ടിടത്തിനുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന ദൗത്യം വിജയകരമാക്കി. പരിക്കേറ്റവരെ മൂന്നാം നിലയിൽ നിന്ന് കയർ മാർഗം രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയ്‌ക്കോപ്പം റവന്യൂ, പൊലിസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ ആദരം ടീം കമാൻഡർ ഇൻസ്‌പെക്ടർ ജി സി പ്രശാന്ത് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന് നൽകി. എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കളക്ടർമാരായ ആർ രാജലക്ഷ്മി, ബീനാ എസ് ഹനീഫ്, മിനി തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതാ കുമാരി, പൊലിസ്, ഫയർഫോഴ്സ് സേനാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |