
പത്തനംതിട്ട : ചന്ദനപ്പള്ളി ഗവണ്മെന്റ് എൽ. പി സ്കൂൾ ഹെഡ്മിസ്ട്രസ് കോഴഞ്ചേരി കൊടുവന്തറയിൽ ആനി കെ തോമസിന്റെ നഷ്ടപ്പെട്ട 10 ഗ്രാം തൂക്കം വരുന്ന സ്വർണമാല പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തിരികെ ഏൽപ്പിച്ച് യുവാവ് മാതൃകയായി. പത്തനംതിട്ടയിലെ ലാബിൽ പരിശോധനയ്ക്ക് ശേഷം തിരികെയുള്ള യാത്രയിൽ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം ആനി അറിഞ്ഞത്. തുടർന്ന്, ലാബിലെത്തി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ഗുരുമന്ദിരത്തിനടുത്ത് റോഡ് വക്കിൽ കിടന്ന മാല മല്ലശേരി പൗർണമി വീട്ടിൽ സജിക്കാണ് ലഭിച്ചത്.ഇദ്ദേഹം പത്തനംതിട്ട സ്റ്റേഷനിലെത്തി എസ് എച്ച് ഓയെ ഏല്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |