SignIn
Kerala Kaumudi Online
Saturday, 24 October 2026 11.06 AM IST

കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന് പരാതി

d

അടൂർ : പ്ലസ് വൺ വിദ്യാർത്ഥിയോടുള്ള വൈരാഗ്യം നിമിത്തം ഒരു സംഘം ആളുകൾ ഏഴാം ക്ലാസുകാരനായ സഹോദരനെ തട്ടിക്കൊണ്ടുപോയി മർദ്ദിചെന്നും വായിൽ മദ്യമൊഴിച്ചെന്നും പരാതി .ഞായറാഴ്ച രാത്രി 9 ന് വീടിനു സമീപത്തു നിന്ന് തട്ടികൊണ്ട് പോകുകയും കവിളിൽ പിടിച്ചു വായിലേക്ക് മദ്യം ഒഴിക്കുകയും കുട്ടിയെ മർദ്ദിക്കുകയും ചെയ്തെന്നാണ് രക്ഷിതാവിന്റെ പരാതി .ഇളമണ്ണൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ സഹോദരനോടുള്ള വൈരാഗ്യം മൂലമാണ് ഇവർ ഏഴാം ക്ലാസുകാരനെ മർദ്ദിച്ചത് എന്നാണ് അടൂർ പൊലീസിന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത് .മദ്യം നൽകി മർദ്ദിച്ച ശേഷം അവശ നിലയിൽ വീടിനു സമീപം അക്രമികൾ ഇറക്കിവിടുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറയുന്നു ട് .ഞായറാഴ്ച രാത്രി അവശനിലയിൽ കുട്ടിയെ ബന്ധുക്കൾ അടൂർ ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചിപ്പിരുന്നു .ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിനു ശേഷമാണ് രക്ഷിതാക്കൾ അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് .കുട്ടിയുടെ സഹോദരൻ പഠിക്കുന്ന സ്‌കൂളിൽ വിദ്യർത്ഥികൾ തമ്മിൽ മുമ്പ് സംഘർഷമുണ്ടായിരുന്നെന്നും അദ്ധ്യാപകർ ഇടപെട്ട് വിഷയം പരിഹരിച്ചെന്നും പറയപ്പെടുന്നുണ്ട് .എന്നാൽ കുട്ടിയുടെ മൊഴി പൊലീസ് പരിശോധിച്ചു വരികയാണ് . പൊലീസ് അന്വേഷണം തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL