SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

കൂദാശ ഏഴിന്

cross

പത്തനംതിട്ട : നവീകരിച്ച കിടങ്ങന്നൂർ സെന്തോം മാർത്തോമ്മാ ദേവാലയ കൂദാശ ഏഴിന് നടക്കുമെന്ന് ​ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട്​ മൂന്നിന് ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ കാർമ്മീകത്വത്തിൽ കൂദാശ. പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ നിർവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി തോമസ്​ മാത്യു, അജി കരിങ്കുറ്റിക്കൽ, എബി കെ.ഫിലിപ്പ്, പബ്ലിസിറ്റി കൺവീനർ വർഗീസ് കരിക്കലാൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL