
അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം ഹൈസ്കൂൾ കെട്ടിടത്തിന്റെ മുടങ്ങിക്കിടന്ന നിർമ്മാണം തുടങ്ങി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത യോഗ തീരുമാനമനുസരിച്ചാണ് ആരംഭിച്ചത്. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹണ ഏജൻസി പ്രോജക്ട് മാനേജർ സാജന് അനുമതി പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് അംഗം കെ.ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശാഷാജി, ഷെല്ലി ബേബി, പി.ടി.എ പ്രസിഡന്റ് രാജേഷ്, ജി.കൃഷ്ണകുമാർ, ടി.ആർ.അജിത്, പ്രിൻസിപ്പൽ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |