SignIn
Kerala Kaumudi Online
Thursday, 22 October 2026 9.21 PM IST

മകയിരം മഹോത്‌സവം

deepma

പറക്കോട് : പറക്കോട് ഇടത്തിനാൽ ക്ഷേത്രത്തിലെ മകയിരം തിരുനാൾ മഹോത്‌സവവും പ്രതിഷ്ഠ വാർഷികവും നാളെ നടക്കും. തന്ത്രി അരുവിത്തറ ചെമ്പകശ്ശേരിമഠം നാരായണര് അജിത് നാരായണര് കാർമികത്വം വഹിക്കും. രാവിലെ നട തുറക്കൽ , നിർമ്മാല്യ ദർശനം , അഭിഷേകം ,ഗണപതിഹോമം ,ഉഷ പൂജ. ഏഴിന് പൊങ്കാല. ഭാഗവത പാരായണം ,നവകം കലശം ,കലശ പൂജ ,കലശാഭിഷേകം ,ഉച്ചപൂജ. ഉച്ചയ്ക്ക് അന്നദാനം നടക്കും. വൈകിട്ട് 4.30ന്‌ ക്ഷേത്രത്തിൽ നിന്ന് തിരു എഴുന്നള്ളത്ത് കല്ലിക്കോട്ട് മഹാവിഷ്ണു സ്വാമിക്ഷേത്രത്തിലേക്ക് പുറപ്പെടും. വൈകിട്ട് വിശേഷാൽ ദീപാരാധനയും ഭഗവതിസേവയും അത്താഴ പൂജയും വഴിപാട് കമ്പവും നടക്കും. രാത്രി മാസ്റ്റർ ആദിൽ അനീഷ് അവതരിപ്പിക്കുന്ന കീബോർഡ് പ്ലെയിങ് , കുമാരി നന്ദനയും സംഘവും മഹാദേവനും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, ഗാനമേള എന്നിവനടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL