
വള്ളിക്കോട് : ചന്ദനപ്പള്ളി -കോന്നി റോഡിൽ വള്ളിക്കോട് കോട്ടൂർ പടിയിൽ തീർത്ഥ ആർട്സ് ആൻഡ് സ്പോട്സ് ക്ലബിന്റെ നേതൃത്വത്തിൽ വഴിക്കണ്ണാടി സ്ഥാപിച്ചു. ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് കരോളിൽ നിന്നും ലഭിച്ച തുകയിൽ നിന്നാണ് ഇതിന് വേണ്ട ഫണ്ട് കണ്ടെത്തിയത്. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വർഷ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ആര്യ. എം.രാജു, വൈസ് പ്രസിഡന്റ് അഞ്ചു, കെ.വൈ. ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |