
കോന്നി : സംസ്ഥാന സർക്കാർ പൊതുവിതരണ സമ്പ്രദായം തകർക്കുന്നുവെന്ന് ആരോപിച്ച് ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് കോൺഗ്രസ് നടത്തിയ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം കോന്നി താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസിന് മുമ്പിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. ദീനാമ്മ റോയി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, എസ്.വി.പ്രസന്നകുമാർ, ഹരികുമാർ പൂതങ്കര, അജോമോൻ വല്യത്ത്, എം.എസ്. പ്രകാശ്, എലിസബത്ത് അബു, ആർ.ദേവകുമാർ, എസ്.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |