
പത്തനംതിട്ട : കെ.എസ്.ടി.ഇ.എസ് യൂണിറ്റ് ജനറൽ ബോഡി ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൽ.യമുനാദേവി ഉദ്ഘാടനം ചെയ്തു. ഡ്രൈവേഴ്സ് ഡേ 2025 യൂണിറ്റിലെ മികച്ച ഡ്രൈവറായി തിരഞ്ഞെടുത്ത സി.എസ്.സുനുകുമാറിനെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.ബി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതിഅംഗം സിമി എസ്.നായർ, ജില്ലാ സെക്രട്ടറി ജി.മനോജ്, ജില്ലാ ട്രഷറർ ആർ.വിനോദ് കുമാർ, യൂണിറ്റ് സെക്രട്ടറി കെ.ആർ.രാജേഷ് മോൻ, യൂണിറ്റ് ട്രഷറർ ഇ.ജി.രാജശ്രീ എന്നിവർ സംസാരിച്ചു. മലയാലപ്പുഴ, തലച്ചിറ സർവീസുകളുടെ രാവിലെയും വൈകിട്ടും ഉള്ള ട്രിപ്പുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |