
പന്തളം: കോൺഗ്രസ് കുളനട മണ്ഡലം മൂന്നാം വാർഡിലെ മഹാത്മാഗാന്ധി കുടുംബസംഗമം ചരുവിൽ സി.കെ. കുരുവിളയുടെ ഭവനാങ്കണത്തിൽ ഡി.സി.സി സെക്രട്ടറി വിനീത അനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എം.ആർ.ഉണ്ണികൃഷ്ണൻ നായർ, ഡി.സി.സി അംഗങ്ങളായ അഡ്വ.ഷാജി കുളനട, എം.കെ.ഭാനുദേവൻ നായർ, അരുൺകുമാർ.പി. ആർ, വി.ആർ.മോഹനൻപിള്ള, രാജേഷ്.പി.വി, വേണുകുമാർ, നിർമ്മല എന്നിവർ പ്രസംഗിച്ചു. മുതിർന്ന കോൺഗ്രസ് അംഗങ്ങളെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |