SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

മാരാമൺ കൺവെൻഷൻ, ദൈവസ്നേഹമായി തിരുവചനം

maramon-morning

മാരാമൺ : ക്രിസ്തുവിനെ രക്ഷകനും കർത്താവുമായി സ്വീകരിക്കുന്നതിലൂടെയാണ് നമുക്ക് പുതുതായി ജനിക്കാനും പുതിയ ജീവിതം ആരംഭിക്കാനും കഴിയുന്നതെന്ന് ഡോ.രാജ്കുമാർ രാംചന്ദ്രൻ അഭിപ്രായപ്പെട്ടു. മാരാമണ്ണിൽ മൂന്നാംദിവസത്തെ പൊതുയോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പരിശുദ്ധാത്മാവിലുള്ള ജീവനിലാണ് യേശുക്രിസ്തു വചനം പങ്കുവച്ചത്. ജീവിപ്പിക്കുന്നത് ആത്മാവാകുന്നു. നമ്മുടെ ജീവിതത്തെ ക്രിസ്തുവിനു നൽകുമ്പോൾ പരിശുദ്ധാത്മാവിനെ നാം അനുഭവിക്കുകയും പരിശുദ്ധാത്മാവ് തിരുവചനം നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യും. ദൈവത്തെ സ്‌നേഹിക്കുന്നവർ ദൈവശബ്ദത്തിനു കാത് കൊടുക്കുവാൻ സന്നദ്ധരാവണം. ദൈവസ്‌നേഹത്തോടുള്ള നമ്മുടെ പ്രതികരണം ദൈവഹിതം അനുസരിക്കുകയെന്നതാണ്. ദൈവത്തെ അറിയുകയും അനുസരിക്കുകയും ചെയ്യുമ്പോൾ നാം ദൈവത്തെ കൂടുതൽ അറിയും. നിന്റെ ജീവിതം എന്നിലൂടെ നിവർത്തിപ്പാൻ ദൈവമേ നീ എന്നിലേക്ക് വരേണമേ എന്നു നമുക്ക് പ്രാർത്ഥിക്കാം. റൈറ്റ് റവ.ഡോ.ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ.വി.എം.മാത്യു പരിഭാഷപ്പെടുത്തി.
ഡോ.യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഡോ.ഐസക്ക് മാർ കൂറിലോസ് എപ്പിസ്‌കോപ്പാ, തോമസ് മാർ തിമഥിയോസ് എപ്പിസ്‌കോപ്പാ, ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പാ, ഡോ.ജോസഫ് മാർ ഈവാനിയോസ് എപ്പിസ്‌കോപ്പാ, മാത്യൂസ് മാർ സെറാഫീം എപ്പിസ്‌കോപ്പാ എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വാ പ്രസ്താവന നിർവഹിച്ചു. ബൈബിൾ ക്ലാസിന് ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു. റവ.പ്രൊഫ.ജെറി പിള്ളെ ബൈബിൾ ക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL