
പത്തനംതിട്ട : സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചു. സ്റ്റേഡിയം ജംഗ്ഷനിൽ നിന്നുള്ള റോഡിൽ കിടന്ന ഓട്ടോ മിനിലോറിയിൽ ഇടിക്കുകയായിരുന്നു. മിനി ലോറി കിടക്കുന്നത് കാരണം ഇടതുവശത്തേക്ക് പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു വാഹനങ്ങൾക്ക്. ഓട്ടോമുന്നോട്ടെടുത്തപ്പോൾ എടുത്തപ്പോൾ മിനിലോറിയിൽ തട്ടുകയായിരുന്നു. സിബ്രാ ലൈനിനടുത്തായിരുന്നു മിനിലോറി കിടന്നിരുന്നത്. ഇത് കാരണം സിഗ്നലിൽ വാഹനങ്ങൾ കുറേ സമയം ബ്ലോക്കായി. സംഭവത്തിൽ ആർക്കും പരിക്കില്ല. മിനിലോറിയുടെ ഒരു ഭാഗം ഇടികൊണ്ട് ചളുങ്ങിയിട്ടുണ്ട്. ഇതിനിടയിൽമറ്റ് വാഹനങ്ങളും പിറകിലായി ഇടിച്ചു. സംഭവത്തിൽ പത്തനംതിട്ട പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |