
മുളക്കുഴ: പട്ടങ്ങാട് ഗവ.എസ്.എൻ.ഡി.പി എൽ.പി സ്കൂളിൽ കുട്ടികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ സമ്പാദ്യ പദ്ധതി ആരംഭിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പും ട്രഷറി വകുപ്പും ദേശീയ സമ്പാദ്യ പദ്ധതി വകുപ്പും സംയുക്തമായി വിദ്യാലയങ്ങളിൽ ആരംഭിച്ച പദ്ധതികളുടെ ഭാഗമാണിത്. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ കുട്ടികൾക്ക് പാസ്ബുക്ക് നല്കി ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധി സി.കെ.ബിനുകുമാർ മുഖ്യസന്ദേശം നല്കി. പ്രഥമാദ്ധ്യാപിക ടി.കെ.സരസമ്മ അദ്ധ്യക്ഷയായിരുന്നു. അദ്ധ്യാപകരായ വി.അജിമോൾ, ജി.രഞ്ജു, എസ്.ഡി.ദിവ്യ, ബി.ലൈന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |