
മാരാമൺ : വിശ്വാസ തീരത്തെ മഹായോഗത്തിന്റെ അഞ്ചാംദിവസം നടന്ന പ്രഭാത യോഗത്തിൽ ഡൽഹി ഭദ്രാസനാധിപനായ സഖറിയാസ് മാർ അപ്രേം എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു. കൊളംബിയ തിയോളജിക്കൽ സെമിനാരിയുടെ പ്രസിഡന്റ് റവ.ഡോ.വിക്ടർ അലോയോ മുഖ്യസന്ദേശം നൽകി. മനുഷ്യജീവിതത്തിൽ രൂപാന്തരം അനിവാര്യമാണെന്നും അതിനായി ദൈവീക വിശ്വസ്ഥതയുടെ പങ്കുകാരാകുവാനുള്ള വിളിയും ആഴമായ നിയോഗവും വ്യക്തികളായി സമൂഹങ്ങളായി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത വലുതാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്ത ജീവിതം ഒരു അന്വേഷണമാണ്. ഇത് പുതുസാദ്ധ്യതകളെക്കുറിച്ചുള്ള പുനർവിചിന്തനത്തിന് വഴിതുറക്കുന്നുവെന്ന് അദ്ദേഹം വിശ്വാസസമൂഹത്തെ ഉദ്‌ബോധിപ്പിച്ചു.
സന്നദ്ധസുവിശേഷകസംഘം യോഗത്തിൽ ഡോ. ഗ്രീഗോറിയോസ് മാർ സ്‌തേഫാനോസ് മുഖ്യസന്ദേശം നൽകി.
മാത്യൂസ് മാർ സെറാഫിം, ഡോ.ഐസക് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഡോ.ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ, ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പാ, ഡോ.ജോസഫ് മാർ ഈവാനിയോസ് എപ്പിസ്‌കോപ്പാ എന്നിവർ പങ്കെടുത്തു.
കൂടെയിരിക്കുവാൻ വിളിക്കപ്പെട്ടവർ തള്ളിപ്പറയുകയും ഒറ്റികൊടുക്കുകയും ചെയ്യുമ്പോഴും ഭൗതിക ആസക്തിയുടെ പ്രലോഭനങ്ങളിൽ ഏർപ്പെട്ട് നിത്യമായ സന്തോഷം നഷ്ടപ്പെടുത്തി കളയുന്നവർക്ക് കർത്താവ് എന്നും പിതാവായും ശക്തിയായും കോട്ടയായും തീരുന്ന ദൈവസാന്നിദ്ധ്യമാണ്. മനുഷ്യരുടെ മരുഭൂ യാത്രകളുടെ അനുഭവങ്ങളിൽ ദൈവം തണൽ നൽകുന്ന വൃക്ഷമായി പരിണമിക്കുന്നു.
ഡോ. ഗ്രീഗോറിയോസ് മാർ സ്‌തേഫാനോസ്
മാരാമണ്ണിൽ ഇന്ന്
രാവിലെ 7.30 - കുട്ടികളുടെ യോഗം : ബൈബിൾ ക്ലാസ്സ്
അദ്ധ്യക്ഷൻ : ഡോ.ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ
ബൈബിൾ ക്ലാസ്സ് : റവ.എ.റ്റി.സഖറിയ
പ്രഭാത യോഗം - രാവിലെ 09.30 മുതൽ പൊതുയോഗം
അദ്ധ്യക്ഷൻ : തോമസ് മാർ തിമോഥിയോസ് എപ്പിസ്‌കോപ്പ
മുഖ്യ സന്ദേശം : ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ
ഉച്ചയ്ക്ക് 2.30 മുതൽ 4.00 സേവികാ സംഘത്തിന്റെ യോഗം
അദ്ധ്യക്ഷൻ : ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ
മുഖ്യസന്ദേശം : ആനി ജൂലാ തോമസ്.
വൈകുന്നേരം 4.00 മുതൽ 5.30 വരെ യുവവേദി
സായാഹ്ന യോഗം - വൈകുന്നേരം 6.00 മുതൽ - പൊതുയോഗം
അദ്ധ്യക്ഷൻ : ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പ
മുഖ്യസന്ദേശം : ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |