
കലഞ്ഞൂർ : മുട്ടക്കോഴി കുഞ്ഞുങ്ങൾ, പോത്തുകുട്ടികൾ എന്നിവയുടെ വിതരണോദ്ഘാടനം കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി നിർവഹിച്ചു. മാംസം, മുട്ട ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് വിതരണം നടത്തുന്നത്. 120 രൂപ വിലയുള്ള 45 മുതൽ 60 ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെയും ഒരു വയസുള്ള 60 പോത്തുകുട്ടികളെയാണ് വിതരണം ചെയ്യുന്നത്. 50 ശതമാനം സബ്സിഡിയായും ബാക്കി ഗുണഭോക്താക്കളിൽ നിന്നും ഈടാക്കും. സീനിയർ വെറ്ററിനറി സർജൻ ഡോ.കോലപ്പൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |