
ഇരവിപേരൂർ : പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് പി.ആർ.ഡി.എസ് സ്റ്റഡി ക്ലാസ് ഡയറക്ടർ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ ക്വിസ് മത്സരം നടത്തി.സ്റ്റഡി ക്ലാസ് ഡയറക്ടർ ബോർഡ് ഉപരക്ഷാധികാരി കെ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.ആർ.ഡി.എസ് പ്രസിഡന്റ് വൈ.സദാശിവൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ കെ.ഡി.സീത്കുമാർ, അനീഷ്.റ്റി.കെ,
ഖജാൻജി ആർ.ആർ.വിശ്വകുമാർ, സ്റ്റഡി ക്ലാസ് ഡയറക്ടർ ബോർഡ് കൺവീനർ എം.കെ.ജയ്കുമാർ,
സെക്രട്ടറി രാജിമോൾ, ഖജാൻജി അഡ്വ.വി.വി.മുത്തുസ്വാമി, ജോയിന്റ് കൺവീനർ സജേഷ്.എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |