
പത്തനംതിട്ട : ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയ പാതയുടെ വികസനത്തിന് 2600 കോടി രൂപയുടെയും, കൊല്ലം - തേനി 183 ദേശീയപാതയുടെ കോട്ടയം മുതൽ പൊൻകുന്നം വരെ 750 കോടി രൂപയുടെയും എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി ആന്റോ ആന്റണി എം.പി അറിയിച്ചു.
ഭരണിക്കാവിൽ നിന്ന് തുടങ്ങി അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ളാഹ, ഇലവുങ്കൽ, കണമല, എരുമേലി, പുലിക്കുന്ന് വഴി മുണ്ടക്കയത്ത് എത്തി ദേശീയപാത 183 ൽ എത്തിച്ചേരുന്ന തരത്തിലാണ് അലൈൻമെന്റ് ക്രമീകരിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |