
പത്തനംതിട്ട : വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം നടത്തിയ മദ്യപസംഘത്തിൽപ്പെട്ട ഒന്നാം പ്രതിയെ പത്തനംതിട്ട പൊലീസ് പിടികൂടി. അങ്ങാടിക്കൽ ചന്ദനപ്പള്ളി ചിറക്കോണിൽ വീട്ടിൽ വിമൽ (23)ആണ് പിടിയിലായത്. രണ്ടാം പ്രതി അഭിജിത് നേരത്തെ അറസ്റ്റിലായിരുന്നു. വള്ളിക്കോട് യു.പി.എസ് സ്കൂളിന് സമീപം കൃഷ്ണകൃപ വീട്ടിൽ ബിജുവിന്റ വീടും മുറ്റത്ത് നിറുത്തിയിട്ടിരുന്ന വാഹനവും അക്രമികൾ തല്ലി തകർത്തു. വീടിന്റെ വാതിൽ പുറത്തുനിന്നും പൂട്ടിയശേഷമായിരുന്നു ആക്രമണം. മദ്യപാനവും അസഭ്യവർഷവും ചോദ്യം ചെയ്തപ്പോൾ ബിജുവുമായി സംസാരവും പിടിവലിയുമുണ്ടായി. ഭാര്യ, മകൻ എന്നിവരെയും കയ്യേറ്റം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2ന് ചന്ദനപ്പള്ളിയിൽ നിന്നാണ് വിമലിനെ കസ്റ്റഡിയിലെടുത്തത്. കഞ്ചാവു കേസുകളിൽ പ്രതിയാണ് വിമൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |