SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

ഡോ.എ.പി.ജെ അബ്ദുൾകലാം ജനമിത്ര പുരസ്കാരം അഡ്വ.ടി.സക്കീർ ഹുസൈന്

zakeer

പത്തനംതിട്ട : സംസ്ഥാനത്തെ മികച്ച നഗരസഭാ ചെയർമാനുള്ള ഡോ. എ.പി.ജെ അബ്ദുൾകലാം ജനമിത്ര പുരസ്കാരം പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈന് ലഭിച്ചു. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പ്രശസ്തി പത്രവും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മൊമന്റോയും കൈമാറി. മുൻ മന്ത്രി എം. വിജയകുമാർ ഉൾപ്പെടെ നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.നഗര വികസനത്തിൽ നഗരസഭ വഹിക്കുന്ന പങ്ക് വിലയിരുത്തിയാണ് അവാർഡ്. ജനറൽ ആശുപത്രിയുടെ വികസനത്തിൽ നടത്തിയ ഇടപെടലുകൾ, നഗരസഭാ ബസ് സ്റ്റാൻഡ് നവീകരണം, പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്ര മേള തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ പരിഗണിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL