SignIn
Kerala Kaumudi Online
Saturday, 24 October 2026 3.43 PM IST

കേരളകൗമുദി വാർത്ത തുണയായി കണ്ണീരൊപ്പാൻ നാട് ഒന്നിച്ചു:  അർച്ചനയ്ക്ക് പാഠപുസ്തകമായി, കുടുംബത്തിന് വീടൊരുങ്ങും

yesteday-news

തിരുവല്ല : തീ കവർന്ന വീടിന് പകരം അടച്ചുറപ്പുള്ള നല്ല വീട്, ചാരമായ പാഠപുസ്തകങ്ങൾക്ക് പകരം പുതിയവ... പത്താംക്ളാസ് വിദ്യാർത്ഥിനിയായ അർച്ചനയുടെ മുഖത്ത് പുഞ്ചിരി. നിരണം പഞ്ചായത്ത് 11 -ാം വാർഡിലെ കിഴക്കുംഭാഗം വാഴച്ചിറയിൽ വി.കെ.സുഭാഷും ഭാര്യ ശ്രീജയും മകൾ അർച്ചനയും അടങ്ങുന്ന കുടുംബത്തിന്റെ സ്വപ്നങ്ങളാണ് ബുധനാഴ്ച പകൽ തീകത്തി നശിച്ചത്. കേരളകൗമുദി വാർത്തയിലൂടെ നിർദ്ധന കുടുംബത്തിന്റെ നിസാഹയതയറിഞ്ഞ നാട് സഹായഹസ്തവുമായി ഒന്നിക്കുകയായിരുന്നു.

പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിലൂടെ കുടുംബത്തിന് വീട് അനുവദിക്കുമെന്ന് വാർഡ് മെമ്പർ ലല്ലു കക്കാട്ടിൽ പറഞ്ഞു. ആറര സെന്റ് സ്ഥലമാണ് ഇവർക്കുള്ളത്. വെള്ളപ്പൊക്ക ഭീഷണിയുള്ള ഈ പ്രദേശത്ത് മണ്ണിട്ടുയർത്തി അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. മറ്റു ഭൗതിക സാഹചര്യങ്ങളും ഇവർക്ക് അടിയന്തരമായി ഒരുക്കി നൽകുമെന്നും വാർഡ് മെമ്പർ വ്യക്തമാക്കി.

മാന്നാർ നായർ സമാജം സ്‌കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥിയായ അർച്ചനയ്ക്ക് വീട് കത്തിനശിച്ചത് വലിയ മാനസിക ആഘാതം ഉണ്ടാക്കിയിരുന്നു. സ്‌കൂളിലെ അദ്ധ്യാപകരും സഹപാഠികളും ചേർന്ന് ഇന്നലെ വീട്ടിലെത്തി കുട്ടിയെ ആശ്വസിപ്പിച്ച് പുസ്തകങ്ങൾ നൽകി. സേവാഭാരതിയുടെ സഹായത്തോടെ കുടുംബത്തെ താൽകാലികമായി വാടകവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. പത്താം ക്ലാസ് പരീക്ഷ അടുത്തെത്തിയതിനാൽ കുട്ടിയുടെ പഠിത്ത കാര്യങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ, പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അനു.സി.കെ, വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ തുടങ്ങിയ ജനപ്രതിനിധികളും സ്ഥലത്തെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. വിദേശത്ത് നിന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചിലർ സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL