
പത്തനംതിട്ട : വിവിധ കാരണങ്ങളാൽ 1995 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെ (രജിസ്‌ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 10/1994 മുതൽ 09/2024 വരെ രേഖപ്പെടുത്തിയിട്ടുള്ളവർ) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കും റീ രജിസ്റ്റർ ചെയ്തവർക്കും മുൻഗണന നിലനിറുത്തി 2025 ഏപ്രിൽ 30വരെ രജിസ്‌ട്രേഷൻ പുതുക്കാം. ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂർവം ജോലിയിൽ ഹാജരാകാതിരുന്നാലോ സീനിയോറിട്ടി നഷ്ടപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നതല്ല. അപേക്ഷ 2025 ഏപ്രിൽ 30 വരെയുള്ള എല്ലാ പ്രവൃത്തിദിനങ്ങളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ സ്വീകരിക്കും. സീനിയോറിട്ടി പുനസ്ഥാപിക്കുന്നവർക്ക് തൊഴിൽ രഹിത വേതനം ലഭിക്കില്ലെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. വെബ്‌സൈറ്റ് www.eemployment.kerala.gov.in ഫോൺ : 0468 2222745.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |