SignIn
Kerala Kaumudi Online
Saturday, 24 October 2026 5.53 PM IST

കുമാര ഗുരുദേവ ജന്മദിന ഉത്സവത്തിന് കൊടിയേറി

kodieyet

തിരുവല്ല : പ്രത്യക്ഷരക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147-ാമത് ജന്മദിന ഉത്സവത്തിന് കൊടിയേറി. സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ സഭാ പ്രസിഡന്റ് വൈ.സദാശിവൻ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് അടിമസ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന നടന്നു. ഗുരുകുലശ്രേഷ്ഠൻ എം.ഭാസ്ക്കരൻ, സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ, ജനറൽ സെക്രട്ടറിമാരായ റ്റി.കെ.അനീഷ് , കെ.ഡി​.സീത്കുമാർ, ട്രഷറാർ ആർ.ആർ.വിശ്വകുമാർ, ജോയി​ന്റ് സെക്രട്ടറി കെ.ജ്ഞാനസുന്ദരൻ, ഗുരുകുല ഉപശ്രേഷ്ഠൻമാരായ കെ.എസ്.വിജയകുമാർ, മണി മഞ്ചാടിക്കര, ഗുരുകുല ഉപദേഷ്ടാക്കന്മാരായ പി.കെ.തങ്കപ്പൻ, സി.കെ.ജ്ഞാനശീലൻ, സഭാ ഹൈകൗൺസിൽ അംഗങ്ങൾ, യുവജനസംഘം കേന്ദ്ര സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. വൈകിട്ട് എട്ടുകര സംഗമവും സമ്മേളനവും നടന്നു. എട്ടുകര കൺവീനർ സി.കെ.ജ്ഞാനശീലൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം സഭാ പ്രസിഡന്റ് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്തു. ഗുരുകുലശ്രേഷ്ഠൻ എം.ഭാസ്കരൻ അനുഗ്രഹപ്രഭാഷണം നടത്തി. സഭാ ജനറൽ സെക്രട്ടറിമാരായ ടി​.കെ.അനീഷ് മുഖ്യപ്രഭാഷണവും കെ.ഡി.സീത്കുമാർ ജന്മദിനസന്ദേശവും നല്കി. ജോയിന്റ് സെക്രട്ടറി കെ.ജ്ഞാനസുന്ദരൻ, ഹൈകൗൺസിലംഗം പി.ടി​.ദേവകുമാർ, മേഖലാ ഉപദേഷ്ടാക്കന്മാരായ സി.ഡി.വിദ്യാധരൻ, സി.കെ.കുട്ടപ്പൻ, വി.റ്റി.തങ്കപ്പൻ, ശാഖ ഉപദേഷ്ടാവ് മോഹൻദാസ്, യുവജനസംഘം കേന്ദ്ര സമിതിയംഗങ്ങളായ ഗുരുദാസ്, അഞ്ജലി ആയുഷ്, എൻ.അനിൽകുമാർ, സുരേഷ്കുമാർ, രാഹുൽ, ജയേഷ്.കെ.വി. സുരേഷ്, ശ്യാം, ജയലക്ഷ്മി, മനേഷ്.വി.എൻ, എൻ.രാജൻ എന്നിവർ പ്രസംഗിച്ചു. രാത്രി പ്രൊഫ.ശ്രീരഞ്ജിനി കോടമ്പള്ളി അവതരിപ്പിച്ച സംഗീതക്കച്ചേരിയും തുടർന്ന് ഇരവിപേരൂർ എട്ടുകര ശാഖകളുടെ കലാപരിപാടികളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL