
റാന്നി : പീഡനക്കേസുകളിൽ കുട്ടികൾ ഇരകളാകുന്നതും കൗമാരക്കാർ കുറ്റകൃത്യങ്ങളിൽപ്പെടുന്നതും വർദ്ധിക്കുന്ന സാഹചര്യത്തിൽ റാന്നി എസ്.സി.എച്ച്.എസ്.എസിൽ ബോധവത്കരണ ക്ലാസ് നടത്തി. പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കേരള മഹിളാ സമഖ്യ സൊസൈറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്കായി പോക്സോ നിയമത്തെപ്പറ്റി എസ്.ഐ.റെജി തോമസ് ക്ലാസെടുത്തു. കുട്ടികൾക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങളും അവയുടെ ശിക്ഷകളും സംബന്ധിച്ച വകുപ്പുകൾ, പൊലീസ് നടപടികൾ എന്നിവ വിശദീകരിച്ചു. മഹിളാ സമഖ്യ കോർഡിനേറ്റർ അമ്പിളി, ഹെഡ്മിസ്ട്രസ് ആനി മാത്യു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |