
മാരാമൺ : തിരുവല്ല മാർത്തോമ്മാ കോളജ് എൻ എസ് എസ് യൂണിറ്റിന്റെ പമ്പാനദി സംരക്ഷണ പദ്ധതിയായ മാലിന്യമുക്ത പമ്പയുടെ ഭാഗമായി മാരാമൺ കൺവെൻഷൻ പന്തലും പരിസരവും മാലിന്യ മുക്തമാക്കി. പദ്ധതിയുടെ ഉദ്ഘാടനം കോളേജ് മാനേജർ ഡോ.യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവഹിച്ചു. കോളേജ് ട്രഷറർ തോമസ് കോശി, ഗവേണിംഗ് കൗൺസിൽ അംഗം നീതു മേരി മാമൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.പി.ജെ.വർഗീസ്, ഡോ.അനിത ജോർജ് വർഗീസ്, ഡോ.ശ്രീലത.പി.വി, എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |