
തിരുവല്ല : നിരണം പഞ്ചായത്തിലെ വാഴച്ചിറയിൽ സുഭാഷിന്റെ വീട് പൂർണമായി കത്തിനശിച്ച സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കട്ടിലും പത്താംക്ലാസ് വിദ്യാർത്ഥിനിയായ മകൾക്ക് സ്റ്റഡി ടേബിളും നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ സാധനങ്ങൾ കൈമാറി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ വിശാഖ് വെൺപാല, എൻ.എ.ജോസ്, ജനറൽ സെക്രട്ടറി ബെന്നി സ്കറിയ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എൻ. ബാലകൃഷ്ണൻ, എം.ജി.എബ്രഹാം, ഷാഹുൽ ഹമീദ്, നിതീഷ് തോമസ്, അജിമോൾ, ഫിലിപ്പ് വർഗീസ്, ജെറിൻ മാത്യു, ലംജിത്, രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |