
തിരുവല്ല : ബാർ അസോസിയേഷൻ രൂപീകരിച്ച അഗ്രോക്ലബിന്റെ ഉദ്ഘാടനം കുടുംബകോടതി ജഡ്ജ് ജി.ആർ.ബിൽകുൽ നിർവ്വഹിച്ചു. കൃഷിവിഞ്ജാന കേന്ദ്രത്തിലെ ഡോ.റിൻസി ഏബ്രഹാം, പെരിങ്ങര കൃഷി ഓഫീസർ ഡോ.അഞ്ജു മറിയം ജോസഫ് എന്നിവർ ക്ലാസെടുത്തു. ജൈവകർഷകൻ അഡ്വ.ജയിംസ് ജോൺ നാട്ടുവിപണിയുടെ പ്രസക്തി എന്ന വിഷയം അവതരിപ്പിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ജേക്കബ് തോമസ് വഞ്ചിപ്പാലം അദ്ധ്യക്ഷനായി.സബ്ബ് ജഡ്ജ് വി.രാജീവ്, മുൻസിഫ് അരവിന്ദ് എസ്.ജെ, മജിസ്ട്രേറ്റ് അരുന്ധതി ദിലീപ്, അഡ്വ.ജോസഫ് നെല്ലാനിക്കൻ, അഡ്വ.വിബിത ബാബു, അഡ്വ.ഡാനിയേൽ തോമസ്, റ്റി.സി.അനിൽകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |