
ഇലന്തൂർ: മഹാഗണപതി ക്ഷേത്രത്തിലെ മീന ചതുർത്ഥി ഉത്സവം ഏപ്രിൽ ഒന്നിന് നടക്കും. ഇതിനോടനുബന്ധിച്ചു നടക്കുന്ന മഹാഗണപതി ഹോമത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കൂപ്പൺ വിതരണ ഉദ്ഘാടനം ആലപ്പുഴ ഡി വൈ എസ് പി എം.ആർ.മധു ബാബു നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ടി എസ് ഗോപാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ബി.ജയകുമാർ, ഭാരവാഹികളായ ആർ.ശശിഭൂഷൺ,ടി.ആർ.രാജീവ്, ടി.ജി.കുചേലൻ ,സേതു ശോഭാവിഹാർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷ്ഠാ വാർഷികം, സ്കോളർഷിപ്പ് വിതരണം, കലാപരിപാടികൾ തുടങ്ങിയവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |