
കുമ്പഴ : മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 63-ാമത് വാർഷികാഘോഷം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ദിപു ഉമ്മന്റെ അദ്ധ്യക്ഷനായിരുന്നു. ഫാ.റോയി പി.തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, സ്കൂൾ മാനേജർ രെഞ്ചു ഉമ്മൻ, വാർഡ് കൗൺസിലർ അംബിക വേണു, ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ്, പി.ടി.എ പ്രസിഡന്റ് ജോമോൾ ഒ.ജെ, റോജി പോൾ ദാനിയേൽ, വിനോദ്.പി , സുനിൽകുമാർ.എസ്, അഞ്ചു ജോർജ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |