
പന്തളം : നഗരസഭയിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുവാൻ സർക്കാരിൽ സമ്മർദ്ദം ചെല്ലുത്തണമെന്നാവശ്യപ്പെട്ട് കേരള മുൻസിപ്പൽ കണ്ടിജന്റെ വർക്കേഴ്‌സ് യൂണിയൻ (സി ഐ ടി യു) പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ നിവേദനം സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കൈമാറി. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി ഹർഷകുമാർ, യൂണിയൻ ജില്ലാ ട്രഷറർ പ്രമോദ് കണ്ണങ്കര, മുനിസിപ്പൽ സെക്രട്ടറി റഹ്മത്തുള്ളാഖാൻ , യൂണിയൻ ട്രഷറർ ജി.സുനിതാദേവി, കെ.കെ.സിന്ധു , രവീന്ദ്രൻ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |