SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

വി​സ്മയമായി​ സേതു അനീഷി​ന്റെ ശേഖരം, അത്യപൂർവം ഇൗ നാണയങ്ങൾ

sethu

ഓമല്ലൂർ : തിരുവിതാംകൂർ നാണയങ്ങളുടെ അപൂർവ ശേഖരവുമായി പത്തനംതിട്ട ഓമല്ലൂർക്കാരൻ സേതു അനീഷ്. ദേശത്തിന്റെ ചരിത്രത്തോടും ശ്രീപത്മനാഭ സ്വാമിയോടുമുള്ള ഇഷ്ടമാണ് അനീഷിനെ തിരുവിതാംകൂർ നാണയ ശേഖരണത്തിലേക്ക് നയിച്ചത്.
തിരുവിതാംകൂർ നാണയങ്ങൾ, വെള്ളിച്ചക്രം, നാണയങ്ങൾ എണ്ണി ചിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന ചക്രപലക, തിരുവിതാംകൂർ നാണയങ്ങളിൽ പഞ്ച് എറർ, ക്യാൻസൽ വന്ന നാണയങ്ങൾ, സ്റ്റാമ്പ് ഷീറ്റുകൾ, പോസ്റ്റൽ കാർഡുകൾ,ഗ്രേഡ് ചെയ്തവ തുടങ്ങി വലിയൊരു ശേഖരം തന്നെ അനീഷിന്റെ കൈവശം ഉണ്ട്. നാണയ ശേഖരത്തിനൊപ്പം സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ 2022 വരെ ഇന്ത്യ പുറത്തിറക്കിയ മുഴുവൻ സ്റ്റാമ്പുകൾ, മഹാത്മാഗാന്ധിയുടെ ഫോട്ടോ ആലേഖനം ചെയ്ത് മറ്റു രാജ്യങ്ങൾ ഇറക്കിയ സ്റ്റാമ്പുകൾ, 130 ഓളം ക്യാമറകൾ, താളിയോല ഗ്രന്ഥകെട്ടുകൾ, ഗ്രാമഫോൺ, ഒന്നാം ലോക മഹായുദ്ധ കാലത്തെ ആർമിയുടെ ഉപകരണങ്ങളും ചിത്രങ്ങളും, പുരാതന കൃഷി ഉപയോഗ വസ്തുക്കൾ തുടങ്ങി ഒട്ടനവധി ശേഖരവും സേതുന്റെ കൈവശം ഉണ്ട്. നിരവധി എക്‌സിബിഷനുകളും ചെയ്തിട്ടുണ്ട്.

പതിറ്റാണ്ടുകളായി സദ്യയുടെ രുചി പകരുന്ന ഓമല്ലൂർ അനിൽ ബ്രദേഴ്‌സ് എന്ന സ്ഥാപനം അച്ഛൻ അനിലിനൊപ്പം നടത്തി വരികയാണ് അനീഷ്. അമ്മ:ശോഭന, ഭാര്യ: ബ്രിന്ദ. മകൻ : സമന്യു മാധവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL