
തിരുവല്ല : പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147-ാം മത് ജന്മദിന മഹോത്സവത്തിന്റെ ഭാഗമായി പ്രത്യക്ഷരക്ഷാ ദൈവസഭയുടെ നേതൃത്വത്തിൽ നടത്തിയ ഭക്തി ഘോഷയാത്രയിൽ ശുഭ്ര വസ്ത്രധാരികളായ പതിനായിരങ്ങൾ അണിനിരന്നു. അഞ്ച് ഗജവീരൻമാരുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയിൽ പാഞ്ചാരിമേളം, പമ്പമേളം, ചെണ്ടമേളം, ബാൻഡ് മേളം, ടാബ്ലോകൾ, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവയും മിഴിവേകി.
പി.ആർ.ഡി.എസ് പ്രസിഡന്റ് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്തു. മുൻനിരയിൽ സഭാ നേതൃത്വവും രണ്ടാംനിരയിൽ ഹൈകൗൺസിൽ, ഗുരുകുല സമിതിയംഗങ്ങളും പിന്നിലായി യുവജനസംഘം കേന്ദ്രസമിതിയംഗങ്ങളും ആചാര്യ കലാക്ഷേത്രം, എംപ്ലോയീസ് ഫോറം, വർക്കിംഗ് കമ്മിറ്റിയംഗങ്ങൾ എന്നീ ഉപസമിതികളും അണിനിരന്നു. ശാഖാ ബാനറുകൾക്ക് പിന്നിലായി ശാഖാംഗങ്ങളും ഏറ്റവും പിന്നിലായി ഛായാചിത്രങ്ങൾ വഹിച്ചുകൊണ്ട് അഞ്ച് ഗജവീരന്മാരും ഷോഷയാത്രയെ അകമ്പടി സേവിച്ചു. സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ എത്തിച്ചേർന്ന ഘോഷയാത്രയെ സ്വീകരിച്ച് വിശുദ്ധ മണ്ഡപത്തിൽ സ്വീകാര്യ പ്രാർത്ഥന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |