SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

പത്തനംതിട്ടയ്ക്ക് പത്തിൽ മുന്നേറാൻ മുന്നേറ്റം

sslc

പത്തനംതിട്ട : എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി പത്തനംതിട്ട ജില്ലാ പിന്നാക്കം പോകുന്നതിന് പരിഹാരമൊരുക്കുകയാണ് മുന്നേറ്റം പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. പത്താം ക്ലാസിലെ കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും ലേഖനശേഷി വികസനത്തിനുമായി നടപ്പാക്കുന്ന പദ്ധതിയാണ് മുന്നേറ്റം. ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ഡയറ്റും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2020 വരെ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തായിരുന്നു പത്തനംതിട്ട. പിന്നീട് ഏറ്റവും പിന്നിലേക്ക് പോയി. തു‌ടർന്നുള്ള വർഷങ്ങളിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. ജില്ലാ പഞ്ചായത്തിന്റെ 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുന്നേറ്റം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

മുന്നേറാൻ അധിക ക്ളാസുകൾ

വിദ്യാലയങ്ങളിൽ രാവിലെയും വൈകിട്ടും അധിക ക്ലാസുകൾ നടത്തിയാണ് വിദ്യാർത്ഥികളെ പരീക്ഷയ്ക്കായി തയ്യാറാക്കുന്നത്. അധിക ക്ലാസുകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്
ലഘു ഭക്ഷണവും നൽകുന്നു. ലേഖനശേഷി വികസനത്തിനായി പ്രീ മോഡൽ പരീക്ഷയും നടത്തി. 17ന് വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷ തുടങ്ങും. അതിന് മുമ്പായി പ്രീ മോഡൽ പരീക്ഷ എല്ലാ സ്കൂളിലും നടത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഡയറ്റിന്റെ സഹായത്തോടെ ചോദ്യപേപ്പറുകൾ തയ്യാറാക്കുകയും പ്രിന്റ് ചെയ്ത ചോദ്യപേപ്പറുകൾ ഡിപ്പാർട്ട്‌മെന്റ് മുഖേന വിദ്യാലയങ്ങൾക്ക് കൈമാറിയാണ് പരീക്ഷ നടത്തിയത്. അറബിക്, സംസ്‌കൃതം ഉൾപ്പെടെ 11 വിഷയങ്ങൾക്കുള്ള ചോദ്യ പേപ്പറുകളാണ് തയ്യാറാക്കി വിതരണം ചെയ്യുന്നത് 2023 , 2024 വർഷങ്ങളിലും പ്രീ മോഡൽ പരീക്ഷ നടത്തിയിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

എസ്.എസ്.എൽ.സി മുൻ വർഷങ്ങളിൽ ജില്ലയുടെ സ്ഥാനം

2024 - എട്ടാം സ്ഥാനം

2023 - ഒൻപതാം സ്ഥാനം

2022 - പത്താം സ്ഥാനം

2021- ആറാം സ്ഥാനം

2020- ഒന്നാം സ്ഥാനം

2019 - ഒന്നാം സ്ഥാനം

പ്രീമോഡൽ പരീക്ഷയ്ക്ക് മുന്നോടിയായി ജില്ലയിലെ മുഴുവൻ ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപകരുടെയും യോഗം വിദ്യാഭ്യാസ ജില്ലാതലത്തിൽ തിരുവല്ലയിലും, അടൂരിലും നടത്തിയിരുന്നു.

ആർ.അജയകുമാർ

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL