SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

തിരുവല്ല മഴുവങ്ങാട് ജംഗ്ഷനിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

gandhi

തിരുവല്ല : നഗരവികസന വകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും നഗരസഭയുടെയും അനുമതിയോടെ മഴുവങ്ങാട് ബൈപ്പാസ് ജംഗ്ഷനിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ സാമുവൽ തിയോഫിലെസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷനായി. ചുറ്റുപാടുകൾ ശുചിത്വത്തോടെയും സുന്ദരമായും നിലനിറുത്തേണ്ടത് ഓരോപൗരന്റെയും കടമയാണെന്നും രാഷ്ട്രപിതാവിന്റെ ആദർശങ്ങൾക്കൊപ്പം പ്രകൃതിസ്‌നേഹവും ഉണർത്തുവാൻ ഇതൊരു വഴിത്തിരിവാകുമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. ജില്ലാകളക്ടർ എസ് പ്രേംകൃഷ്ണൻ ഗാന്ധിവചനം രേഖപ്പെടുത്തിയ ഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് ഗാന്ധിസ്മൃതി പ്രഭാഷണം നടത്തി. കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജരുമായ ഫാ.സിജോ പന്തപ്പള്ളിൽ, ഡിവൈ.എസ്.പി അഷാദ്.എസ്, ബിലീവേഴ്സ് ആശുപത്രി ഓപ്പറേഷൻസ് വിഭാഗം മേധാവി രാജേഷ് ചാക്കോ എന്നിവർ പ്രസംഗിച്ചു. മുഖ്യാതിഥികൾ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന നടത്തുകയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഗാന്ധി സ്മൃതിഗീതം ആലപിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL