
റാന്നി : വിദ്യാലയങ്ങളിൽ നടത്തുന്ന പഠനോത്സവങ്ങൾക്ക് മുന്നോടിയായി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളുടെ ഉപജില്ലാതല സംഗമം നടത്തി. ശില്പശാല ബി.പി.സി ഷാജി എ.സലാം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് വർക്കി അദ്ധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരായ അനിത എൻ.എസ്, ദീപ്തി എസ്, സ്പെഷ്യൽ എഡ്യുക്കേറ്റർ ഹിമമോൾ സേവ്യർ എന്നിവർ സംസാരിച്ചു. പഠനോത്സവത്തിന് മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് വിദ്യാഭ്യാസ സമിതി (പി.ഇ.സി) യോഗങ്ങൾ ചേരും. ബ്ലോക്ക്തല പoനോത്സവം പുതുശ്ശേരിമല ഗവൺമെന്റ് യു.പി സ്കൂളിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |