SignIn
Kerala Kaumudi Online
Friday, 23 October 2026 2.02 AM IST

പത്തനംതിട്ടയിൽ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനത്തിന് ഒരുങ്ങി

anganvadi

പത്തനംതിട്ട : നഗരസഭയിലെ ആദ്യ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഒൻപതാം വാർഡിലെ 96-ാം നമ്പർ അങ്കണവാടിയാണ് ആധുനിക സൗകര്യങ്ങളോടെ തയ്യറാകുന്നത്. ടെലിവിഷൻ, എയർകണ്ടീഷണർ, കമ്പ്യൂട്ടർ, പ്രൊജക്ടർ എന്നിവയ്‌ക്കൊപ്പം നിരവധി വിനോദ ഉപാധികളും ഇവിടെ ഉണ്ടാകും. പഠനത്തിനും കളികൾക്കും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ചെറുപ്രായത്തിൽ തന്നെ അടിസ്ഥാന സാങ്കേതിക സംവിധാനങ്ങൾ മനസിലാക്കാനും പരിചിതമാകാനും കുട്ടികൾക്ക് വളരെയേറെ സഹായകമാകും. കുട്ടികളെ പ്രാപ്തരാക്കി പുതിയ മേഖലകളിലേക്കെത്താൻ സ്മാർട്ട് അങ്കണവാടിക്ക് സാധിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL