
റാന്നി : കാപ്പ കേസ് പ്രതിയെ ഗാന്ധിജിയോട് ഉപമിച്ച സി.പി.എം ജില്ലാസെക്രട്ടറി മാപ്പുപറയണമെന്ന് ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കോൺഗ്രസ് ചേത്തയ്ക്കൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് പ്രസിഡന്റ് എബ്രഹാം കെ.ചാക്കോ അദ്ധ്യക്ഷനായി. കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ, സിബി താഴത്തില്ലത്ത്, പ്രമോദ് മന്ദമരുതി, റൂബി കോശി, പി.എം.തോമസ്, സൂസൻ മാത്യു, ഷിബു തോമസ്, അനിൽകുമാർ.എ.വി, രാജു എബ്രഹാം, നിബു തോമസ്, ജോസ് പി.ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |