
പള്ളിക്കൽ : കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം വനിതാവേദിയുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. സൈക്കോളജിസ്റ്റും യോഗാഗുരുവുമായ ഡോക്ടർ കെ.കെ.ബിന്ദുവിനെ ആദരിച്ചു. നിർദ്ധന കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിനി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വനിതാവേദി ട്രഷറർ ചിന്നു വിജയൻ അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി സെക്രട്ടറി ജയലക്ഷ്മി.ടി , പ്രസിഡന്റ് രാജി.ജെ, എ ഡി എസ് സെക്രട്ടറി അനീഷ, കമ്മിറ്റി അംഗങ്ങളായ രമ്യ പ്രശാന്ത്, ദർശന സന്തോഷ്, ഷിബി സജി, ആതിര ശ്യാം, രേഷ്മ പ്രതീഷ്, ജയശ്രീ പ്രശാന്ത്, രേഷ്മ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |