
കോന്നി: കോന്നി ഗ്രാമപഞ്ചായത്തിലെ മാങ്കുളം, വട്ടക്കാവ് പ്രദേശങ്ങളിൽ വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. അച്ചൻകോവിൽ ആറ്റിലെ കൊടിഞ്ഞിമൂല കടവിലെ പമ്പ് ഹൗസിൽ നിന്ന് വെള്ളമാണ് പൈപ്പ് ലൈനുകളിലൂടെ പ്രദേശത്ത് എത്തുന്നത്. കോന്നി ടൗണിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഇവിടെ ജനവാസം കൂടുതലുള്ള മേഖലകളാണ്. കൊടിഞ്ഞിമൂല പമ്പ് ഹൗസിൽ നിന്നുള്ള പമ്പിംഗ് കൃത്യമായി നടക്കാത്തതിനാൽ പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. പലരും പണം കൊടുത്താണ് ഇപ്പോൾ കുടിവെള്ളം വാങ്ങുന്നത്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |