SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

ജൈവ വാതക പ്ലാന്റ്

plant

കോഴഞ്ചേരി: ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിന് പരിഹാരമായി ജൈവവാതകസംവിധാന നിർമാണം അവസാനഘട്ടത്തിൽ. ശുചിത്വ മിഷനും ജില്ലാ -ബ്ലോക്ക് -ഗ്രാമപഞ്ചായത്തുകളും സംയുക്തമായി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് സ്റ്റേഡിയത്തിൽ സംവിധാനം ഒരുക്കുന്നത്. പ്രതിദിനം ഒരു ടൺ മാലിന്യം ഇവിടെ സംസ്‌കരിക്കാനാകും. കോഴിക്കടകളിലെ മാലിന്യം, ആട് മാടുകളുടെ വിസർജ്യം, ആഹാരവശിഷ്ടങ്ങൾ ഉൾപ്പടെയുള്ളവ നിക്ഷേപിക്കാം. ജൈവ വാതക സംവിധാനത്തിൽ നിന്നുമുള്ള ഊർജത്തെ സ്റ്റേഡിയത്തിലെ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കാനായി പ്രയോജനപ്പെടുത്താനുള്ള പദ്ധതിയും പരിഗണനയിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL