SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

ജലവിതരണത്തിന് അനുമതി

water

റാന്നി : ജലക്ഷാമം രൂക്ഷമായ മേഖലകളിൽ കുടിവെള്ള വിതരണത്തിന് പഞ്ചായത്തിന് അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവായതായി അഡ്വ.പ്രമോദ് നാരായൺ എം എൽ എ അറിയിച്ചു. പഞ്ചായത്തുകൾക്ക് ജലവിതരണം നടത്തുന്നതിന് ഫണ്ട് ചെലവഴിക്കുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമുണ്ട്. അതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മാർച്ചിൽ 6 ലക്ഷം രൂപയും ഏപ്രിൽ, മെയ് മാസങ്ങളിൽ 12 ലക്ഷം രൂപ വീതവുമാണ് കുടിവെള്ള വിതരണത്തിനായി പഞ്ചായത്തിന് ചെലവഴിക്കാവുന്നത്. കുടിവെള്ള പദ്ധതികൾ നിലവിലുള്ള പ്രദേശങ്ങളിൽ ജലവിതരണം നടത്തേണ്ടതില്ല. വെള്ളത്തിന്റെ ഗുണനിലവാരം പഞ്ചായത്ത് ഉറപ്പാക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL