
പത്തനംതിട്ട : റീബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൽട്ട് പദ്ധതിയുടെ ഭാഗമായി മൈലപ്ര ഗ്രാമപഞ്ചായത്തിൽ 19ന് രാവിലെ 9.30 മുതൽ മോക്ഡ്രിൽ സംഘടിപ്പിക്കും.
മൈലപ്ര കൃഷിഭവനിൽ ചേർന്ന പഞ്ചായത്തുകളുടെ ക്ലസ്റ്റർ കോർഡിനേഷൻ യോഗത്തിന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി നേതൃത്വം നൽകി. മൈലപ്ര, വെച്ചൂച്ചിറ, പെരുന്നാട്, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രജനി ജോസഫ്, റ്റി കെ ജെയിംസ്, പി എസ് മോഹനൻ, എ ബഷീർ, മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവദാസ്, ഡോ.എസ്.ശ്രീകുമാർ, ഇ.നീരജ്, ശ്രീനിധി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |