
പത്തനംതിട്ട : മയക്കുമരുന്ന് പരിശോധനകൾ ശക്തമാക്കുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പരിശോധന ഇന്ന് അവസാനിക്കും. ഇതുവരെ 136 റെയ്ഡുകളാണ് ജില്ലയിൽ എക്സൈസ് നടത്തിയത്. ഇതുവരെ 24 അബ്കാരി കേസുകളിലായി 24 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസിൽ 24 പേരും പിടിയിലായി. അഞ്ച് ദിവസം കൊണ്ട് 542 ഗ്രാം കഞ്ചാവും പിടികൂടി.
മുൻ പ്രതികളും നിരീക്ഷണത്തിൽ
മയക്കുമരുന്നു കേസിൽ ഉൾപ്പെട്ട പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കി എക്സൈസ്. നിലവിൽ ഇവർ സമാനമായ ക്രൈം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കും. സ്ഥിരം കേസിൽ പ്രതികളായവരുടേയും കേസിൽ ഉൾപ്പെട്ടവരുടേയും ലിസ്റ്റ് തരം തിരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. മുൻ മയക്കുമരുന്ന് കേസുകളിലെ 52 പ്രതികളെയും അതിൽ സ്ഥിരം മയക്കുമരുന്ന് കേസിലെ 26 പ്രതികളുടെയും ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്.
5 മുതൽ 10 വരെയുള്ള കണക്ക്
ആകെ പരിശോധന : 136
അബ്കാരി കേസ് : 24
മയക്കുമരുന്ന് കേസ് : 24
പിടികൂടിയ നിരോധിത പുകയില
ഉൽപന്നങ്ങൾ : 12.48 കി.ഗ്രാം (പിഴ : 7200 രൂപ)
പരിശോധന നടത്തിയത്
ബസ് സ്റ്റാൻഡുകൾ, സ്കൂൾ പരിസരം, ലേബർ ക്യാമ്പുകൾ, റയിൽവേ സ്റ്റേഷൻ ഇൻസ്പെക്ഷൻ, കള്ള് ഷാപ്പുകൾ, നഗര കേന്ദ്രങ്ങൾ.
മദ്യം, മയക്കുമരുന്ന്, പുകയില സംബന്ധിച്ച
പരാതികൾ അറിയിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |