SignIn
Kerala Kaumudi Online
Saturday, 24 October 2026 9.35 AM IST

വേതനം മുടങ്ങി​ തൊഴി​ലുറപ്പുകാർ; കൂലി​യുടെ കാര്യമോ? ഒരു ഉറപ്പുമി​ല്ല

thozhil

പത്തനംതിട്ട : തൊഴിലുണ്ടെങ്കിലും കൂലിയുടെ കാര്യത്തി​ൽ ഒരു ഉറപ്പും തൊഴി​ലുറപ്പുകാർക്കി​ല്ല. കൂലി​ കി​ട്ടി​യി​ട്ട് മൂന്ന് മാസമാകുന്നു. ഡിസംബറിലാണ് അവസാനമായി കൂലി ലഭിച്ചത്. ജില്ലയിൽ നൂറ് ദിവസം പണി​ ചെയ്ത 70,000 ൽ അധികം തൊഴിലാളികൾ ഉണ്ട്. രജിസ്റ്റർ ചെയ്തി​രി​ക്കുന്ന അംഗങ്ങൾ ഇതിലും കൂടുതലാണ്.

തൊഴിലുറപ്പ് പണി​ക്കുള്ള സാധനസാമഗ്രികളടക്കം ശരാശരി 143 കോടി രൂപയാണ് ഒരു വർഷം പദ്ധതിക്കായി ജില്ലയിൽ ചെലവാക്കുന്നത്. വേതനത്തിന് മാത്രമായി 112 കോടി രൂപയും.

ഒരു വർഷം നൂറ് പണിയാണ് ഒരാൾ ചെയ്യേണ്ടത്.

കാട് വെട്ടിതെളിക്കുക, കിണർ കുഴിക്കുക, കുളം കുഴിക്കുക തുടങ്ങി വീട് നിർമ്മാണം വരെ തൊഴിലുറപ്പ് സ്ത്രീകൾ ചെയ്യുന്നു.

കൂലി 346 രൂപ, കേന്ദ്ര വി​ഹി​തം ലഭി​ക്കുന്നി​ല്ല

കേന്ദ്ര വി​ഹി​തം ലഭിക്കുന്നതിനുള്ള കാലതാമസമാണ് കൂലി വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദി​വസക്കൂലി​ 346 രൂപയാണ്. കുറഞ്ഞ കൂലിയിൽ ജോലി ചെയ്തി​ട്ടും ലഭിക്കാത്ത സ്ഥിതി ദയനീയമാണെന്നാണ് തൊഴിലാളികൾ പറയുന്നത്. സ്ഥിരമായി പണി ചെയ്യാത്തവരുടെ കാർഡുകൾ റദ്ദ് ചെയ്യാറുണ്ട്. ജില്ലയിൽ കഴി​ഞ്ഞ സാമ്പത്തിക വർഷം 412 കാർഡുകൾ റദ്ദ് ചെയ്തിരുന്നു. അതിന് മുമ്പ് 1621 കാർ‌ഡുകൾ റദ്ദാക്കി.

ഫണ്ടെത്തിയിട്ടുണ്ട്. എല്ലാം പേപ്പറും അയച്ചിട്ടുണ്ട്.

ഉടൻ തന്നെ തുക ലഭിക്കും.

എൻ.ആർ.ഇ.ജി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL