
പത്തനംതിട്ട : ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ പൊലീസ് പരിശോധന കർശനമാക്കി. രാസലഹരിയുൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്കെതിരായ പ്രത്യേക റെയ്‌ഡുകൾ ഓപ്പറേഷൻ ഡി ഹണ്ട് എന്നപേരിൽ ജില്ലയിൽ തുടരുകയാണ്. കഴിഞ്ഞമാസം 22ന് ആരംഭിച്ച പ്രത്യേകപരിശോധനകൾക്ക് ജില്ലാ ആന്റി നർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്), ലോക്കൽ പൊലീസ് എന്നിവർ നേതൃത്വം നൽകുന്നു.
ഡി ഹണ്ട് പരിശോധനയിൽ ഇതുവരെ 143 കേസുകളാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്. 147 പേർ പിടിയിലായി. ആകെ കേസുകളിൽ 123 എണ്ണം കഞ്ചാവ് ബീഡി വലിച്ചതിന് എടുത്തതാണ്. കഞ്ചാവും എം.ഡി.എം.എയും വിൽപ്പനക്കായി കൈവശം സൂക്ഷിച്ചതിന് 20 കേസുകളും രജിസ്റ്റർചെയ്തു,
ഈവർഷം ഇതുവരെ
ഈവർഷം ഇതുവരെ ജില്ലയിൽ 215 ലഹരിക്കേസുകളിലായി 229 പേരെ അറസ്റ്റുചെയ്തു. ഇതിൽ കഞ്ചാവ് വില്പനക്കായി കൈവശം സൂക്ഷിച്ചതിന് 33 കേസുകളിലായി 44 പ്രതികളെ പിടികൂടി. കഞ്ചാവ് ബീഡി വലിച്ചതിന് 179 കേസുകളും ബ്രൗൺഷുഗർ ഹാഷിഷ് ഓയിൽ എം ഡി എം എ എന്നിവ പിടികൂടിയതിന് ഓരോ കേസുകളും രജിസ്റ്റർ ചെയ്തു. കഞ്ചാവുമായി 180 പേരെയും ബ്രൗൺഷുഗർ, ഹാഷിഷ് ഓയിൽ എം ഡി എം എ എന്നിവയുമായി 5 പേരെയും അറസ്റ്റുചെയ്തു.
ആകെ പിടിച്ചെടുത്ത കഞ്ചാവ് : 16.364 കിലോഗ്രാം
ഹാഷിഷ് ഓയിൽ : 6 ഗ്രാം
എം .ഡി. എം. എ : 0.017 ഗ്രാം
ബ്രൗൺ ഷുഗർ : 1.01 ഗ്രാം
കഴിഞ്ഞവർഷം
കഴിഞ്ഞവർഷം ആകെ രജിസ്റ്റർ ചെയ്തത് 268 കേസുകൾ മാത്രമാണ്. ഇത്രയും കേസുകളിലായി ആകെ 301 പേർ പൊലീസിന്റെ പിടിയിലായി. 268 കേസുകളിൽ കഞ്ചാവ് പിടിച്ചതിന് എടുത്തത് 72 കേസുകൾ ആയിരുന്നു. 95 അറസ്റ്റ് ഉണ്ടായി. 48.400 കിലോ കഞ്ചാവ് ആണ് ആകെ പിടികൂടിയത്.
ബ്രൗൺഷുഗർ പിടിച്ചതിന് ഒരുകേസും, എം ഡി എം എ കണ്ടെത്തിയതിന് അഞ്ചു കേസും, കഞ്ചാവ് ബീഡി വലിച്ചതിന് 190 കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. 11 ഗ്രാം ബ്രൗൺഷുഗർ പിടിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. എം ഡി എം എ പിടികൂടിയതിന് 8 അറസ്റ്റും ഉണ്ടായി. 11.950 ഗ്രാം എം ഡി എം എ ആണ്ആകെ പിടികൂടിയത്. കഞ്ചാവ് ബീഡി വലിച്ചതിനെടുത്ത 190 കേസുകളിലായി 197 പേരെ പിടികൂടി.
ലഹരിയുടെ ഉപയോഗവും വിൽപ്പനയും
പൊതുജനങ്ങൾക്ക് പരാതി നൽകാം
ടോൾ ഫ്രീ നമ്പർ : 112
പൊലീസ് : . 99 95 96 66 66
ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരും.
വി.ജി.വിനോദ് കുമാർ
ജില്ലാ പൊലീസ് മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |