
മല്ലപ്പള്ളി : മുരണി എ ആർ ഡി 51 ാം നമ്പർ റേഷൻ കടയോട് അനുബന്ധിച്ച് കെ സ്റ്റോർ പ്രവർത്തനം തുടങ്ങി. മാത്യു ടി.തോമസ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. സിവിൽ സപ്ലൈസിന്റെ കീഴിൽ നിത്യോപയോഗ സാധനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, മിൽമാ ഉൽപ്പന്നങ്ങൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, കുക്കിംഗ് ഗ്യാസ് എന്നിവ കെ.സ്റ്റോറിൽ ലഭ്യമാണ്. പഞ്ചായത്ത് പ്രസിഡന്റ് എസ് വിദ്യാമോൾ , ഡോ.ജേക്കബ് ജോർജ്, രാജൻ എൻ ഈപ്പൻ, ജിനോയ് ജോർജ്, വാർഡ് അംഗം പ്രകാശ് കുമാർ, സാന്റി ജേക്കബ് , പി.ജി.ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |