
മല്ലപ്പള്ളി : മല്ലപ്പള്ളി - ആനിക്കാട് - കോട്ടാങ്ങൽ ശുദ്ധജല വിതരണ പദ്ധതി ഉടൻ കമ്മിഷൻ ചെയ്യണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു. യു ഡി എഫ് ആനിക്കാട് മണ്ഡലം ചെയർമാൻ തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.അബ്ദുൽ റഹ്മാൻ, റെജി തോമസ്, കുഞ്ഞുകോശി പോൾ, എബി മേക്കരിങ്ങാട്ട്, ലിൻസൺ പാറോലിക്കൽ, പി.റ്റി.എബ്രഹാം, എം.എം.ബഷീർക്കുട്ടി, കെ.പി.ഫിലിപ്പ്,സൂസൻ ഡാനിയേൽ, ലിയാക്കത്ത് അലിക്കുഞ്ഞ്, ദേവദാസ് മണ്ണൂരാൻ, അബ്ദുൾ ശുക്കൂർ, കെ.പി.ശെൽവകുമാർ, ലൈലാ അലക്സാണ്ടർ, മോളികുട്ടി സിബി, മുഹമ്മദ് സലീൽ, മാത്യു.റ്റി.ജി, ജോൺസൻ.പി.എ, ബിജു കുളങ്ങര എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |